ഇമ്മാതിരി ചോദ്യപേപ്പര്‍ ഉണ്ടാക്കിയ ആളെ ദൈവം ശിക്ഷിക്കും-VIDEO

സോഷ്യലിസിറ്റ്‌
Posted on: March 7, 2019 12:39 pm | Last updated: March 7, 2019 at 9:18 pm


‘ഇമ്മാതിരി ചോദ്യപേപ്പര്‍ ഉണ്ടാക്കിയ ആളെ ദൈവം ശിക്ഷിക്കും.’ കെമിസ്ട്രി പരീക്ഷ കഴിഞ്ഞിറങ്ങിയ ഒരു ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിയുടെ പ്രതിഷേധമെന്നോണം ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്ന വാക്കുകളാണിത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയില്‍ കെമിസ്ട്രിയുടെ ചോദ്യപ്പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമായിരുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടേതടക്കമുള്ള ഫേസ്ബുക്ക് പേജുകളിലും പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. പരീക്ഷ വീണ്ടും നടത്തണമെന്നായിരുന്നു പലരുടെയും ആവശ്യം.

വീഡിയോ കാണാം: