അഴിമതിയുടെ ആരംഭവും അവസാനവും മോദിയില്‍: രാഹുല്‍ ഗാന്ധി

Posted on: March 6, 2019 8:52 pm | Last updated: March 7, 2019 at 9:31 am

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി ആരംഭിക്കുന്നതും അവസാനിക്കുന്നതും മോദിയിലാണെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശങ്ങള്‍ക്ക് പിറകെയാണ് രാഹുലിന്റെ പ്രതികരണം. റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്നത് തെളിവ് നശിപ്പിക്കലാണ്. ഇതെല്ലാം അഴിമതി മറച്ചുപിടിക്കാനാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബുധനാഴ്ച റഫാല്‍ കേസ് പരിഗണിക്കവെ സുപ്രീം കോടതി അഡ്വക്കറ്റ് ജനറലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് അടിസ്ഥാനമായ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അത് പരിഗണിക്കരുതെന്നുമായിരുന്നു എജിയുടെ വാദം. എന്നാല്‍ രേഖകള്‍ കോടതിക്ക് മുന്നില്‍ വന്നതാണെന്നും പുറത്തുവന്ന രേഖകള്‍ പരിശോധിക്കരുതെന്ന് പറയാന്‍ എജിക്ക് കഴിയില്ലെന്നുമായിരുന്നു സുപ്രീം നിരീക്ഷിച്ചിരുന്നു