Connect with us

National

പ്രതിപക്ഷം തന്റെ ദാരിദ്ര്യത്തേയും ജാതിയേയും പരിഹസിക്കുന്നു: മോദി

Published

|

Last Updated

കാഞ്ചീപുരം : പ്രതിപക്ഷത്തിന് തന്നോടുള്ള ശത്രുതക്ക് പുതിയ തലം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. താന്‍ ഭീകരവാദവും ദൗരിദ്ര്യവും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം തന്നെ പുറത്താക്കാനാണു ശ്രമിക്കുന്നത്. രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കണം. ചെറിയ പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. മോദിയെ ആരാണ് എറ്റവുമധികം അധിക്ഷേപിക്കുന്നത് എന്നതില്‍ മല്‍സരമാണ്. ചിലര്‍ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്നു.മറ്റു ചിലര്‍ തന്റെ ദാരിദ്ര്യത്തെയും ജാതിയെയും അധിക്ഷേപിക്കുന്നു. ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വധിക്കുന്നത് വരെ സംസാരിച്ചു. അതൊന്നും കാര്യമാക്കുന്നില്ല. കാരണം ഞാനിവിടെ വന്നിരിക്കുന്നതു എന്റെ ജോലി ചെയ്യാനാണ്.

വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാനില്‍നിന്ന് എങ്ങനെയാണു രണ്ടുദിവസത്തിനകം തിരിച്ചെത്തിയത് എന്നതിനെപ്പറ്റി ആവര്‍ത്തിക്കുന്നില്ല. ശ്രീലങ്കയില്‍ മരണത്തെ മുഖാമുഖം കണ്ട തമിഴ്‌നാട്ടുകാരെ ഇതിനു മുമ്പ് സര്‍ക്കാര്‍ രക്ഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ 850 ഇന്ത്യക്കാരെ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ സൗദി തയ്യായി. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച മോദി ചെന്നൈ റെയില്‍വെ സ്‌റ്റേഷന് എംജിആറിന്റെ പേര് നല്‍കുമെന്നും പ്രഖ്യാപിച്ചു.

Latest