ജനപക്ഷം 20 സീറ്റിലും മത്സരിക്കും;  പത്തനംതിട്ടയില്‍ പിസി ജോര്‍ജ്

Posted on: March 6, 2019 6:07 pm | Last updated: March 6, 2019 at 8:54 pm

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കാനൊരുങ്ങി ജനപക്ഷം. പത്തനംതിട്ടയില്‍ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ സ്ഥാനാര്‍ഥിയാകും. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യുട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം.

പിജെ ജോസഫ് കോട്ടയത്ത് മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്‍പര്യമറിയിച്ചിരുന്നുവെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യത്തിലാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നു പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒമ്പതംഗ സമതിയേയും എക്‌സിക്യുട്ടീവ് കമ്മറ്റി ചുമതലപ്പെടുത്തി.