ഡല്‍ഹി സിജിഒ കോംപ്ലക്‌സില്‍ തീപ്പിടിത്തം

Posted on: March 6, 2019 11:18 am | Last updated: March 6, 2019 at 2:41 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ തീപ്പിടിത്തം. പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. രാവിലെ എട്ടോടെയാണ് സംഭവം. പരുക്കേറ്റ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആശുപത്രിില്‍ പ്രവേശിപ്പിച്ചു.

പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് സിജിഒ കോംപ്ലക്‌സ്. എയര്‍ ഫോഴ്‌സിസ് ഓഫീസ്, സാമൂഹിക നീതി ഓഫീസ്, കേന്ദ്ര ജല ശുചീകരണ മന്ത്രാലയത്തിന്റെ ഓഫീസ്, വനമന്ത്രാലയത്തിന്റെ ഓഫീസ്, ദേശീയ ദുരന്ത നിവാരണ സേനയുടെ ഓഫീസ് എന്നിവയെല്ലാം സിജിഒ കോംപ്ലക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെഓഫീസിലും തീ പടര്‍ന്നു.