താനൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

Posted on: March 5, 2019 2:14 pm | Last updated: March 5, 2019 at 3:26 pm

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരക്കല്‍ ഷംസു (40), വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ (49) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മത്സ്യത്തൊഴിലാളികളായ ഇരുവരും ഒരു യോഗം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ആക്രമണം.

മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.