മലപ്പുറത്ത് വെടിക്കെട്ട് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: March 4, 2019 9:39 pm | Last updated: March 5, 2019 at 10:55 am

മലപ്പുറം: തിരുവാലിയില്‍ ക്ഷേത്രോസവത്തിനിടെ വെടിക്കെട്ട് അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.