ബലാകോട്ടില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നത് ബിജെപിയുടെ വ്യാജപ്രചരണം-ചിദംബരം

Posted on: March 4, 2019 12:52 pm | Last updated: March 4, 2019 at 1:04 pm

ന്യൂഡല്‍ഹി: ബലാകോട്ടില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നത് ബിജെപിയുടെ വ്യാജപ്രചരണമാണെന്നും, വ്യോമസേനയോ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരോ അങ്ങനെ അവകാശപ്പെട്ടിട്ടില്ലന്നും ഇന്ത്യയുടെ തിരിച്ചടി സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ ഒരു പൗരനെന്ന നിലയ്ക്ക് താന്‍ സര്‍ക്കാരിനെ വിശ്വസിക്കുകയാണെന്നും കൂടുതലൊന്നും വിശദീകരിക്കുന്നില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.

‘വ്യോമസേന ഒരിക്കലും കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ സംബന്ധിച്ച് അവകാശവാദമുന്നയിച്ചിട്ടില്ല. തങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യത്തില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് മാത്രമാണ് വ്യോമസേന അവകാശപ്പെട്ടിട്ടുള്ളത്. ഒരു സിവിലിയന്‍, മിലിട്ടറി കാഷ്വാലിറ്റീസ് ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയവും അദ്യം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. അവരും മറ്റ് അവകാശവാദങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാല്‍ 350 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവകാശവാദമുന്നയിച്ചത് ബിജെപിയാണ്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയ്ക്ക് സര്‍ക്കാരിനെ വിശ്വസിക്കുകയാണ്. കൂടുതലൊന്നും പറയുന്നില്ല.’