അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ 14 മരണം; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Posted on: March 4, 2019 9:52 am | Last updated: March 4, 2019 at 11:36 am

വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമ സംസ്ഥാനത്തുണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ലീകൗണ്ടിയെന്ന പ്രദേശത്താണ് കാറ്റ് വലിയ നാശനഷ്ടം വിതച്ചത്.

കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35,000ത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു. മരങ്ങളും മറ്റും വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. അലബാമക്ക് പുറമെ ജോര്‍ജിയ, ഫ്‌ളോറിഡ, സൗത്ത് കരോലീന സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.