ചാലക്കുടി പറയും, പഴയ പ്രതാപത്തിന്റെ കഥ

നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി ലോക്‌സഭാ സീറ്റിലെ ഏഴ് സീറ്റിൽ നാലെണ്ണത്തിലും യു ഡി എഫാണ് വിജയിച്ചത്. തൃശൂർ ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡങ്ങളിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ട്.
മണ്ഡല പര്യടനം-ചാലക്കുടി
Posted on: March 3, 2019 11:55 am | Last updated: March 3, 2019 at 2:46 pm

മഹാത്മാഗാന്ധി ഹരിജനോദ്ധാരണ പ്രബോധനം നടത്തിയ ചാലക്കുടിക്ക് സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ ചരിത്രങ്ങളുടെ കഥ പറയാനുണ്ട്. തിരഞ്ഞെടുപ്പുകളിൽ കേരളം ഉറ്റുനോക്കുന്ന പോരാട്ടങ്ങൾക്ക് ഈ രാഷ്ട്രീയ ഭൂമി എന്നും വേദിയാകാറുമുണ്ട്. ഇത്തവണയും ചാലക്കുടിയുടെ കഥ വ്യത്യസ്തമല്ല. കഴിഞ്ഞ തവണ കഠിന പരിശ്രമം കൊണ്ട് നേടിയ വിജയം നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഇവിടെ സി പി എം. ഒരിക്കൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസും ഒരുങ്ങിയിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലെ നേരിയ പാളിച്ച നഷ്ടമുണ്ടാക്കിയെന്ന യു ഡി എഫിന്റെ ബോധ്യം ഇത്തവണ വിജയലക്ഷ്യം നേടിത്തരുമെന്ന് അവർ വിശ്വസിക്കുന്നു.

മുകുന്ദപുരത്തിന്റെ പേര് മാറിയാണ് ചാലക്കുടിയായത്. പഴയ മുകുന്ദപുരം മണ്ഡലത്തിന്റെ എൺപത് ശതമാനം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന മണ്ഡലം കൂടിയാണ്. 2008ൽ രൂപവത്കൃതമായ ശേഷം മൂന്നാം തവണയാണ് ചാലക്കുടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ പി ധനപാലനെയാണ് ചാലക്കുടിക്കാർ ലോക്‌സഭയിലെത്തിച്ചത്. 2014ൽ കോൺഗ്രസിൽ നിന്ന് എൽ ഡി എഫ് മണ്ഡലം പിടിച്ചെടുത്തു. എൽ ഡി എഫ് സ്വതന്ത്രനായി നിന്ന ചലച്ചിത്ര നടൻ ഇന്നസെന്റ്കോൺഗ്രസിന്റെ പ്രമുഖനായ പി സി ചാക്കോയെ പരാജയപ്പെടുത്തി.

തൃശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവക്ക് പുറമെ എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ യു ഡി എഫിനാണ് ആധിപത്യം. തൃശൂരിലെ മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് വലിയ മുൻതൂക്കമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റിൽ നാലെണ്ണത്തിലും യു ഡി എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി സീറ്റിലായിരുന്നു ഇടത് ജയം. ആലുവ, പെരുമ്പാവൂർ, അങ്കമാലി, കുന്നത്തുനാട് നിയമസഭാ സീറ്റുകളിൽ വിജയിച്ചത് യു ഡി എഫ് സ്ഥാനാർഥികളായിരുന്നു.
പനമ്പിള്ളി ഗോവിന്ദമേനോൻ, കെ കരുണാകരൻ, എ സി ജോസ്, പി സി ചാക്കോ, ലോനപ്പൻ നമ്പാടൻ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരെ പ്രതിനിധാനം ചെയ്ത മണ്ണാണ് മുഖംമാറിയെത്തിയ ചാലക്കുടിയെന്നതിനാൽ ഇവിടെ ഇക്കുറി പോരാട്ടം കടുക്കുമെന്നുറപ്പാണ്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി പുറത്തിറക്കിയ അപ്രതീക്ഷിത തുറുപ്പ് ചീട്ടായിരുന്നു ഇന്നസെന്റ്. യു ഡി എഫിന് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലത്തിൽ ഇന്നസെന്റിന്റെ താരപരിവേഷവും പി സി ചാക്കോയോടുണ്ടായിരുന്ന പ്രാദേശിക എതിർപ്പും ഇടതു മുന്നണിയുടെ വിജയം എളുപ്പമാക്കി. സിറ്റിംഗ് സീറ്റായ ചാലക്കുടിയിൽ നിന്ന് കെ പി ധനപാലൻ തൃശൂരിലേക്ക് മാറുകയായിരുന്നു.

സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവിനെ സ്ഥാനാർഥിയാക്കാനാണ് സി പി എം നീക്കം. കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന അന്നമനട സ്വദേശിയാണ് രാജീവ്. അതിനാൽ നാട്ടുകാരനാണെന്ന മുൻതൂക്കവും ലഭിക്കുമെന്ന് സി പി എം പ്രതീക്ഷിക്കുന്നു. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ തിളക്കമാർന്ന വിജയവും നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷവും ഇടതു മുന്നണിക്ക് പ്രതീക്ഷയേകുന്നു. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം നഗരങ്ങളിലും പഞ്ചായത്തുകളിലും എൽ ഡി എഫ് ഭരണമാണ് നിലവിലുള്ളത്.

മുതിർന്ന നേതാവ് പി സി ചാക്കോയും ടി എൻ പ്രതാപനുമാണ് ചാലക്കുടിയിൽ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലുള്ളവർ. യുവ നേതാവ് മാത്യു കുഴൽനാടൻ, കെ പി സി സി മുൻ പ്രസിഡന്റ് വി എം സുധീരൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. സാമുദായിക ഘടകങ്ങളും ചാലക്കുടിയിൽ യു ഡി എഫ് സ്ഥാനാർഥി നിർണയത്തെ സ്വാധീനിച്ചേക്കും.
സഭയുടെ പിന്തുണ നിർണായകമായതിനാൽ മണ്ഡലത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നു