Connect with us

Malappuram

യുദ്ധമകറ്റാന്‍ ഒരു ചായ മതി; ഈ ചിത്രവും കരീമിന്റേതാണ്

Published

|

Last Updated

അബ്ദുല്‍ കരീം കക്കോവ്

കോഴിക്കോട്: സാഭിമാനം ഒരു ധീര യോദ്ധാവ് ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയിരിക്കുന്നു. വീരപുത്രനെ വരവേറ്റ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പോസ്റ്ററുകളും ചിത്രങ്ങളും നിരവധി. ഏറെ ശ്രദ്ധപിടിച്ചു പറ്റിയതിനാല്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശയും വരകളില്‍ വേറിട്ടു നിന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് കരീമിന്റെ കരീംഗ്രഫി തന്നെ.

#Bring_Back_Abhinandan #SayNoToWar

പാക് പിടിയിലകപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരന്‍ ചൂടുള്ള ചായ ആറ്റിക്കുടിക്കുന്ന വീഡിയോ ദൃശ്യമാണ് കരീമിനെ ഇത്തരത്തിലൊരു ചിത്രമെന്ന ആശയത്തിലെത്തിച്ചത്. പാകിസ്ഥാന്‍ അഭിനന്ദനെ സല്‍കരിച്ച് നല്‍കിയ ഒരു കപ്പ് ചായക്ക് പോലും യുദ്ധത്തെ തടയാനാകുമെന്ന സന്ദേശമാണ് ചിത്രത്തിലൂടെ മലപ്പുറം കക്കോവ് സ്വദേശി അബ്ദുല്‍ കരീം നല്‍കുന്നത്.

യുദ്ധഭീതിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ എന്തെളുപ്പമാണ്. എന്നാല്‍ നിസാരമായ ഇത്തരം ഇടപെടലുകള്‍ പോലും ലോകത്തിന് വലിയൊരു സമാധാന സന്ദേശമാണ് നല്‍കുന്നതെന്ന് കരീം പറയുന്നു.

അഭിനന്ദന് സ്വാഗതമോതിയാണ് കരീം ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ചിലര്‍ കരുതിക്കൂട്ടി യുദ്ധത്തിന് കോപ്പുകൂട്ടുമ്പോള്‍ അവയെല്ലാം ഒരു ചായക്കോപ്പയിലൊതുങ്ങി എന്നത് കൂടി ചിത്രത്തിലൂടെ കരീം വരച്ചുകാട്ടിയപ്പോള്‍ സോഷ്യല്‍ മീഡിയല്‍ ചിത്രം വൈറലായി.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം ഉത്തരേന്ത്യയിലുള്ളവരടക്കം നിരവധി പേരാണ് ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രമിലൂടെയുമായി ഷെയര്‍ ചെയ്തത്. തിരുവനന്തപുരം സ്വദേശി ശ്രീകുമാര്‍ ചിത്രം പ്രിന്റ് ചെയ്തത് തന്റെ ചായക്കടയില്‍ ഫ്രെയിം ചെയ്ത് വെച്ചതില്‍ സന്തോഷമുണ്ടെന്ന് കരീം സിറാജ് ലൈവിനോട് പറഞ്ഞു.

Mr Modiji… Where is Sanjiv Bhatt????

അവര്‍ പിടികൂടിയ അഭിനന്ദനെ അവര്‍ വിട്ടയച്ചു “പക്ഷെ” നമ്മുടെ “ഭട്ട്” എവിടെ എന്നാണ് തന്റെ ഏറ്റവും പുതിയ വരയിലൂടെ കരീം മോഡിയോട് ചോദിക്കുന്നത്.
ചിത്രത്തോടൊപ്പം ഈ ചേദ്യവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

ലിനി എന്ന മാലാഖ 🌹

ചുരുങ്ങിയ വരകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ സമൂഹത്തിന് കൈമാറുന്നത് കൊണ്ട് തന്നെ സമകാലിക വിഷയങ്ങളില്‍ ഇടപെട്ട് കരീം വരക്കുന്ന ചിത്രങ്ങള്‍ ആദ്യമായല്ല സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. നിപ്പ സമയത്ത് കേരളത്തിന്റെ മാലഖയായി മാറിയ ലിനിയുടെ കരീം വര ചിത്രം ആവശ്യപ്പെട്ട് ലിനിനിയുടെ ഭര്‍ത്താവ് കരീമിനെ സമീപിച്ചിരുന്നു. ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഖത്തറിന്റ അല്‍ മുഇസ് നേടിയ സിസര്‍കട്ട് ഗോളിന്റെ കരീംഗ്രഫി ആവിഷ്‌കാരത്തിന് താരം തന്നെ അഭിന്ദനവുമായി എത്തിയിരുന്നു.

അത്രക്കിഷ്ടമായിരുന്നു Al Moeizz Aliയുടെ ആ സിസ്സർക്കട്ട്‌❤️❤️❤️

പെരുന്നാളും ലോകകപ്പും ഒന്നിച്ചെത്തിയ ആഘോഷ വേളയില്‍ കരീം വരച്ച ലോകകപ്പ് അടയാള മാതൃകയിലുള്ള ഈദാശംസയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഫലസതീനില്‍ കൊല്ലപ്പെട്ട റസാന്‍ അല്‍ നജ്ജാര്‍, ആര്‍എസ്എസ് ഭീകരതയില്‍ കരയുന്ന മാധ്യമ പ്രവര്‍ത്തകയുടെ ചിത്രം, സന്‍ജീവ് ഭട്ടിന്റെ മോചനത്തിനാവശ്യപ്പെട്ടുള്ള ചിത്രം എന്നിവയെല്ലാം സമീപ കാലങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയ കരീമിന്റെ ചിത്രങ്ങളാണ്.

ബദറിന്റെ രാവിൽ ഖുദ്‌സിന്റെ രണഭൂമിയിൽ പാറി നടന്ന മാലാഖ!

ഈ ജനപിന്തുണയും അഭിനന്ദനവുമെല്ലാം കലാകാരനെന്ന നിലയില്‍ തനിക്ക് സമൂഹത്തില്‍ ഇടപെടേണ്ടതിന്റെ വലിയ ഉത്തരവാദിത്വം കൂടി വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കരീം കരുതുന്നത്. പത്തൊമ്പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കരീം മലയാളികള്‍ക്ക് ഏറെ സുപരിചിതമല്ലാത്ത അറബി, മലയാളം കലിഗ്രാഫികള്‍ ജനപ്രിയമാക്കുന്നതിനും പരിശ്രമങ്ങള്‍ നടത്തി വരികയാണ്.


---- facebook comment plugin here -----

Latest