ഗ്രാന്‍ഡായി സ്വീകരണം; ഗ്രാന്‍ഡ് മുഫ്തിക്ക് ജന്മനാടിന്റെ സ്‌നേഹാദരം

Posted on: March 2, 2019 12:53 am | Last updated: March 2, 2019 at 10:38 am
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കോഴിക്കോട്‌ പൗരാവലി മുതലക്കുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് ഗൗണ്‍ അണിയിക്കുന്നു

കോഴിക്കോട്: തക്ബീര്‍ ധ്വനികളുടെ ആരവങ്ങളും ഒരു നാടിന്റെ ആഹ്‌ളാദവും അലയടിച്ചപ്പോള്‍ ജനസഹസ്രങ്ങളുടെ ആദരവില്‍ നിറഞ്ഞ് പൗരസ്വീകരണം. വീരചരിതമുറങ്ങുന്ന കോഴിക്കോടിന്റെ സ്‌നേഹഭൂമികയില്‍ പണ്ഡിതന്മാരിലെ സുല്‍ത്താന് ജന്മനാട്ടില്‍ നല്‍കിയ  ഉജ്ജ്വല വരവേല്‍പ്പ് ചരിത്ര സംഗമമായി മാറി. സുന്നി കൈരളിയുടെ അഭിമാന ബോധത്തെ വാനോളമുയര്‍ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവിയിലേക്ക് അവരോധിക്കപ്പെട്ട കാന്തപുരം ഉസ്താദിന് സ്‌നേഹാദരങ്ങളുമായി പതിനായിങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ കോഴിക്കോട് പൗരാവലിയുടെ സ്വീകരണം ഗ്രാന്‍ഡായി.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ക്ക് മുതലക്കുളത്ത് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രദീപ് കുമാര്‍ എം എല്‍ എയും കോഴിക്കോട് ബിഷപ്പ് റവ : ഡോക്ടര്‍ തോമസ് പനക്കലും ചേര്‍ന്ന് ഹാരമണിയിക്കുന്നു

സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി മലബാര്‍ പാലസ് ജംഗ്ഷനില്‍ നിന്ന് കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തിലാണ് കോഴിക്കോട് പൗരാവലി കാന്തപുരത്തെ വേദിയിലേക്ക് ആനയിച്ചത്. ദഫ് മുട്ടി പാട്ടുപാടിയാണ് കാന്തപുരത്തെ വേദിയിലേക്ക് സ്വീകരിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു

പരശ്ശതം പ്രവര്‍ത്തകരുടെ തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, സംസ്ഥാന തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാന്തപുരത്തെ ഗൗണണിയിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും മുന്നോട്ട് വെക്കുന്ന സവിശേഷമായ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണ് ഗ്രാന്‍ഡ് മുഫ്തി പദവിയെന്ന് സ്പീക്കര്‍ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല സ്വാഗതം പറഞ്ഞു. റഹ്മത്തുല്ല സഖാഫി എളമരം ആമുഖ പ്രഭാഷണം നടത്തി.

ജന്മദേശത്തിന്റെ ആദരമായി പ്രദീപ് കുമാര്‍ എം എല്‍ എ, സയ്യിദ് സൈനുല്‍ ആബി ദീന്‍ ബാഫഖി മലേഷ്യ, കോഴിക്കോട് ബിഷപ്പ് റവ. ഡോ. തോമസ് പനക്കല്‍, ഡോ. എം ജി എസ് നാരായണന്‍ എന്നി വര്‍ കാന്തപുരത്തെ ഹാരാര്‍പ്പ ണം നടത്തി. കോഴിക്കോട് സാ ൂതിരി രാജയുടെ പ്രതിനിധിയായി എത്തിയ ടി ആര്‍ രാമവര്‍മ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍, കര്‍ണാടക യുവജനക്ഷേമ – കായിക മന്ത്രി റഹീംഖാന്‍, എം കെ രാഘവന്‍ എം പി, ഡല്‍ഹി സ്റ്റേറ്റ് മുഫ്തി ഇസ്തിയാക്കുല്‍ ഖാദിരി, തമി ഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയര്‍ മാന്‍ ഹാജി അബ്ദുല്‍ ജബ്ബാര്‍, കേരള മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ സൂര്യ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത കേര ള സുന്നിവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മു സ്ലിയാര്‍, സി പി കുഞ്ഞി മുഹമ്മദ് ഹാജി കെ ആര്‍ എസ,് ജാമിഅ നിസാമിയ്യ ഹൈദ രാബാദ് അസിസ്റ്റന്റ് ഡീന്‍ ശൈഖ് മുഹമ്മദ് ഖാലിദ് അലി ഖാദിരി അസ്ഹരി, തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ പ്രസിഡ ന്റ്മുഹമ്മദ് ഇല്യാസ് ബാഖവി, ഇഖ്ബാല്‍ അഹമ്മദ് വെല്ലൂര്‍, ഹസീബുല്‍ ഹസ്സന്‍ വെല്ലൂര്‍, ഗോവ ദാറുല്‍ ഉലും അശ്‌റഫിയ്യ വൈസ് പ്രിന്‍സിപ്പല്‍ ഖാരി അബ്ദുല്‍ കലാം നിസാമി, ഗോവ സുന്നി മുസ്ലിം ഫെഡറേഷന്‍ പ്രസിഡന്റ്ഹാജി മുഹമ്മദ് ആരിഫ്, ഹജ്ജ് കമ്മിറ്റി ചെ യര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കാലിക്കറ്റ് ചേ മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈര്‍ കൊളക്കാ ടന്‍, ഷവലിയാര്‍ സി ഇ ചാ ക്കുണ്ണി, പ്രവാസി ചേമ്പര്‍ കൊ മേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡ ന്റ് ഗുലാം ഹുസൈന്‍, സയ്യിദ് ത്വാഹ സഖാഫി, സി കെ എം റാഷിദ് ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗ്രാന്‍ഡ് മുഫ്തിക്ക് സ്വീകരണം