രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ല; വിമര്‍ശം തുടരും: കോടിയേരി

Posted on: March 1, 2019 11:19 am | Last updated: March 1, 2019 at 11:55 am

തൃശൂര്‍: താന്‍ രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയേയും അമിത് ഷായേയും വിമര്‍ശിക്കുകയാണ് ചെയ്തത്. അത് തുടരും . അതിന്റെ പേരില്‍ ജയിലിലിടുന്നുവെങ്കില്‍ ഇടട്ടെയെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് കോടിയേരി പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ആക്രമണം പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.