ജമ്മുകശ്മീരില്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം

Posted on: February 28, 2019 11:47 pm | Last updated: March 1, 2019 at 1:57 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പായ ജമാഅത്തെ ഇസ്‌ലാമിക്ക് അഞ്ചു വര്‍ഷത്തെ നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര സുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണ് ഈ ഗ്രൂപ്പെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കി.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടത്തുന്നതെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു.

1942ല്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമി 1965 മുതല്‍ 1987 വരെയുള്ള കാലഘട്ടങ്ങളില്‍ പൊതു തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തിരുന്നു. 1989 മുതലാണ് സംഘടന ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.