83ാം മിനുട്ടു വരെ ഒരു ഗോളിനു മുന്നില്‍; ശേഷം മൂന്നെണ്ണം തിരിച്ചുവാങ്ങി ഗോകുലം

Posted on: February 28, 2019 9:38 pm | Last updated: February 28, 2019 at 9:38 pm

കോഴിക്കോട്: 14 മിനുട്ടുകള്‍ കൂടി പിടിച്ചു നിന്നാല്‍ വിജയിക്കാമായിരുന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കൈവിട്ട് ഗോകുലം. ഐസോള്‍ എഫ്‌സിക്കു മുന്നിലാണ് ഗോകുലം വീണത്.

കളിയുടെ 83 ാം മിനുട്ടു വരെ മാര്‍കസ് ജോസഫിന്റെ ഗോളിനു മുന്നിട്ടു നിന്ന ശേഷമാണ് ഗോകുലം മൂന്നെണ്ണം ഏറ്റുവാങ്ങിയത്. പോള്‍ റാംഫാംഗ്‌സാവുവ, ലാല്‍ഖൗവി മാവിയ, അന്‍ഷുമാന ക്രോമ എന്നിവരാണ് ഐസോളിനു വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

18 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ഗോകുലം നേടിയിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഐസോള്‍ എട്ടാമതാണ്.