രാജ്യം ഒറ്റക്കെട്ടായി പോരാടി ജയിക്കും; നരേന്ദ്ര മോദി

Posted on: February 28, 2019 1:55 pm | Last updated: February 28, 2019 at 9:01 pm

ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി ജയിക്കുമെന്നും സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ സുരക്ഷയാണ് പരമപ്രധാനം. അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ശത്രു നടത്തുന്നത്. ഭീകരാക്രണങ്ങളിലൂടെ നമ്മുടെ വളര്‍ച്ച ഇല്ലാതാക്കാനാണ് അവരുടെ ശ്രമം.

അവരുടെ ശ്രമം ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും. ഒന്നിച്ച് പ്രവര്‍ത്തിക്കും. രാജ്യം ഒന്നായി വളരും. ഇന്ത്യ ഒന്നായി പ്രവര്‍ത്തിക്കും. ഒറ്റക്കെട്ടായി വിജയിക്കും. ഒരു കാരണവശാലും ഇന്ത്യ ഇനി പിന്നോട്ടില്ല.
രാജ്യപുരോഗതി തടയാനാണ് പാകിസ്ഥാന്റെ പരിശ്രമെന്നും നരേന്ദ്ര മോദി ആരോപിച്ചു. ബിജെപി ബൂത്ത് തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.