പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി സ്വാഗതാര്‍ഹം: എസ്എസ്എഫ്

Posted on: February 28, 2019 12:12 pm | Last updated: February 28, 2019 at 12:12 pm
പരിയാരം മെഡിക്കല്‍ കോളേജ്

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് ഏറ്റെടുത്ത നടപടി സ്വാഗതാര്‍ഹമെന്ന് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി.
സഹകരണ മേഖലയില്‍ ആരംഭിച്ച സ്ഥാപനം ഇതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറും. ആരോഗ്യ വിദ്യാഭ്യാസ സേവന രംഗങ്ങളെല്ലാം സ്വകാര്യവത്കരിക്കപ്പെടുന്ന കാലത്ത് വേറിട്ട ഈ മാതൃക ഏറെ പ്രശംസനീയമാണ്. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ സാധിക്കുമെന്നതോടൊപ്പം സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാവുകയും ചെയ്യും.
ഉത്തര മലബാറില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ചിരകാല അഭിലാഷം കൂടിയാണ് പരിയാരം കോളേജിലൂടെ പൂവണിയുന്നതെന്നും അഭിപ്രായപ്പെട്ടു.