മർകസിൽ നിന്ന് പതിനാറ് പേർ കൂടി ഹാഫിളുകളായി

Posted on: February 28, 2019 11:51 am | Last updated: February 28, 2019 at 11:52 am
കാരന്തൂർ മർകസിൽ നിന്ന് ഹാഫിളുകളായ വിദ്യാർഥികൾ

കുന്നമംഗലം: ജാമിഅ മർകസി ലെ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് പതിനാറ് വിദ്യാർഥികൾ കൂടി വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. ഈ അധ്യയന വർഷം നാൽപ്പതു പേരാണ് ഇതുവരെ ഹാഫിളുകളായത്. സ്ഥാപനത്തിൽ നടന്ന “നൂറെ ഖിതാം’ ചടങ്ങിൽ പണ്ഡിതരുടേയും അധ്യാപക രുടേയും കുടുംബാംഗങ്ങളുടേയും നിറസാന്നിധ്യത്തിലാണ് ഇവർ ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചത്.

അബ്ദുൽ കരീം കൈപ്പമംഗലം, ഫാരിസ് തിരുവമ്പാടി, അമീൻ പുള്ളന്നൂർ, യൂനുസ് എടക്കര, വാസിൽ അലി മുട്ടാഞ്ചേരി, സഈദ് പര പ്പൻപൊയിൽ, അഖ്ദസ് പൂള പ്പൊയിൽ, അഫ്സൽ പെരുമ്പിലാവ്, നിഹാൽ വൈത്തിരി, ത്വാഹാ ഉവൈസ് ആക്കോട്, ഡാനിഷ് കരിപ്പൂർ, അൽത്വാഫ് കുരുവട്ടൂർ, മഹ്ബൂബ് തരുവണ, സ്വാലിഹുദ്ദീൻ, മിദ്‌ലാജ് കൽപ്പറ്റ, അമീൻ മയ്യിൽ എന്നീ ഹാഫിളുകളെ ചടങ്ങിൽ അനു മോദിച്ചു.

സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ അഹ്‌മദ് കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീ സർ ഹാഫിള് ജരീർ സഖാഫി അധ്യക്ഷത വഹിച്ചു. ഖാരിഅ് ഹനീഫ് സഖാഫി, ശുക്കൂർ സഖാഫി വെണ്ണക്കോട് , ഖാരിഅ് ബശീർ സഖാഫി സംസാരിച്ചു. ഹാഫിളായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഉപഹാരം നൽകി. ഹഫിള് അബുൽ ഹസൻ സഖാഫി സ്വാഗതവും ഹാഫിള് അനീസ് സഖാഫി നന്ദിയും പറഞ്ഞു.