പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ തെളിവുകള്‍ പാക്കിസ്ഥാന് കൈമാറി

Posted on: February 27, 2019 9:39 pm | Last updated: February 28, 2019 at 9:38 am

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പാക്കിസ്ഥാനിലെ ജയ്‌ഷെ ക്യാമ്പുകളുടേയും നേതാക്കളുടെയും വിവരങ്ങള്‍ ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. തെളിവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ വേണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ തെളിവു നല്‍കിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണു വീരമൃത്യു വരിച്ചത്. ഇതിന് മറുപടിയായി
ബാലാകോട്ടെ ജയ്‌ഷെ ഭീകരക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു.