തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: ടെണ്ടര്‍ നടപടികള്‍ താല്‍ക്കാലികം മാത്രമെന്ന് ഹൈക്കോടതി

Posted on: February 27, 2019 5:36 pm | Last updated: February 27, 2019 at 8:38 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട നടന്ന ലേല നടപടകളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ടെണ്ടര്‍ നടപടികള്‍ താല്‍ക്കാലികം മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളമടക്കം രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിനെതിരെ സംസ്ഥാനം നിലപാടെടുത്തെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവള ലേലത്തില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും പങ്കാളിയായെങ്കിലും രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.