21 മിനുട്ട്, 12 മിറാഷ് 2000; ഇന്ത്യയുടെ പ്രതികാരം ഇങ്ങനെ

Posted on: February 26, 2019 12:40 pm | Last updated: February 26, 2019 at 12:40 pm

ന്യൂഡല്‍ഹി: പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം നീണ്ടുനിന്നത് 21 മിനുട്ട് മാത്രം. ബാലകോട്ടിലാണ് വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ആദ്യം ആക്രമണം നടത്തിയത്.

പുലര്‍ച്ചെ 3.45 മുതല്‍ 3.53 വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു ഇവിടത്തെ ആക്ര്മണം. രണ്ടാമത്തെ ആക്രമണം മുസാഫറാബാദിലായിരുന്നു. 3.48മുതല്‍ 3.55വരെയായിരുന്നു ആക്രമണം. മൂന്നാമത്തേയും അവസാനത്തേയുമായ ആക്രമണം നടന്നത് ചകോതിയിലാണ്. 3.58 മുതല്‍ 4.04വരൊയിരുന്നു ഇത്. 12 വിമാനങ്ങളും 21 മിനുട്ടിനുള്ളില്‍ ആക്രമണം നടത്തി ഇന്ത്യയില്‍ മടങ്ങിയെത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടത്തെ വ്യോമ നിരീക്ഷണവും പ്രതിരോധവും ശക്തിപ്പെടുത്തിയിട്ടുണ്ട്.