Kozhikode
ഗ്രാന്‍ഡ് മുഫ്തിക്ക് ഊഷ്മള വരവേല്‍പ്പ്-VIDEO


ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിലെത്തിയ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍രെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു
കോഴിക്കോട്: ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിലെത്തിയ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് വിമാനത്താവളത്തില്‍ സ്‌നേഹോഷ്മള വരവേല്‍പ്പ്. ഇന്നലെ രാത്രി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അഭിമാന നേട്ടത്തില്‍ ആദരവറിയിച്ച് പ്രവര്‍ത്തകര്‍ സ്വീരകരണമൊരുക്കിയത്. ഔദ്യോഗിക സ്വീകരണം തീരുമാനിച്ചിരുന്നില്ലെങ്കിലും വിമാനമിറങ്ങിയ അദ്ധേഹത്തെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്വീകരിക്കാനെത്തിയിരുന്നത്.
മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ചയാണ് സുല്‍ത്താനുല്‍ ഉലമക്ക് ഔദ്യോഗികസ്വീകരണം. വൈകീട്ട് കോഴിക്കോട് മുതലക്കുളത്താണ് പൗരസ്വീകരണം ഒരുക്കുന്നത്. പൗരസ്വീകരണത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സില്‍ രാജ്യത്തെ പ്രധാന മുസ്ലിം പണ്ഡിതര്‍ പങ്കെടുത്ത ചടങ്ങിലാണ് കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുത്തത്.
സുന്നിസൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം ഈ പദവിയിലെത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ പണ്ഡിതനാണ്.
രാജ്യത്ത് മതസാമൂഹികവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ച വ്യക്തിയെന്ന നിലയില്‍ എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് രാജ്യത്തെ പണ്ഡിതര്‍ നല്‍കിയ പരമോന്നത അംഗീകാരം കൂടിയാണ് ഗ്രാന്‍ഡ് മുഫ്തി പദവി.
വീഡിയോ: