പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു; പാക്കിസ്ഥാന്‍ പ്രത്യാക്രമണത്തിന് ശ്രമിച്ചാല്‍ ശക്തമായി ചെറുക്കാന്‍ നിര്‍ദേശം

Posted on: February 26, 2019 11:31 am | Last updated: February 26, 2019 at 2:24 pm

ന്യൂഡല്‍ഹി: ഇന്ത്യ പാക്ക് അധീന കശ്മീരില്‍ നടത്തിയ പ്രത്യാക്രമണത്തിന് പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. പാക്ക് പ്രത്യാക്രമണത്തിന് സാധ്യത മുന്‍നിര്‍ത്തി വ്യോമസേനക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായി ചെറുക്കാന്‍ സേനാവിഭാഗങ്ങളോട് തയ്യാറെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.