ഓഖി; തീരദേശ പോലീസ് സേനയിലേക്ക് 180 പേര്‍ക്ക് നിയമനം ഇന്ന്

Posted on: February 26, 2019 11:16 am | Last updated: February 26, 2019 at 11:16 am

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശ പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് ഇന്ന് കൈമാറും.

ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക.