പുല്‍വാമ: ചികിത്സയിലായിരുന്ന നാലു ജവാന്മാര്‍ ആശുപത്രി വിട്ടു

Posted on: February 25, 2019 10:15 pm | Last updated: February 25, 2019 at 10:15 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു ജവാന്മാരില്‍ നാലുപേരും ആശുപത്രി വിട്ടു. ഒരു സൈനികന്‍ ഇപ്പോഴും ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുകയാണ്.

ഫെബ്രുവരി 14ന് ജയ്ഷ്വ മുഹമ്മദ് ഭീകര സംഘടന നടത്തിയ സ്‌ഫോടനത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.