നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജി വേണമെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Posted on: February 25, 2019 9:44 am | Last updated: February 25, 2019 at 12:07 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണനക്കെടുക്കും. ആക്രമണത്തിനിരയായ നടിയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമാണ് ഹരജിയിലെ ആവശ്യം.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. അതേ സമയം വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നതിനെതിരെ കേസിലെ പ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനും താനടക്കമുള്ള പ്രതികള്‍ക്ക് മനപ്പൂര്‍വം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനുമാണ് നടി ശ്രമിക്കുന്നതെന്ന് പള്‍സര്‍ സുനി ഹരജിയില്‍ പറഞ്ഞിരുന്നു.