ബെംഗളുരുവില്‍ കാറുകള്‍ക്ക് തീപ്പിടിച്ച സംഭവം: തീയുണ്ടായത് അമിതമായി ചൂടായ സൈലന്‍സറില്‍നിന്നാകാമെന്ന് അധികൃതര്‍

Posted on: February 24, 2019 9:17 pm | Last updated: February 25, 2019 at 10:16 am

ബെംഗളുരു: ബെംഗളുരുവില്‍ നിര്‍ത്തിയിട്ട 300ഓളം കാറുകള്‍ക്ക് തീപ്പിടിച്ചതിന് കാരണം അമിതമായി ചൂടായ കാര്‍ സൈലന്‍സറില്‍നിന്ന് തീ പടര്‍ന്നത് ആകാമെന്ന് അധികൃതര്‍. സ്ഥലം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനോടാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും വാഹനത്തിന്റെ അമിതമായി ചൂടായ സൈലന്‍സറില്‍നിന്ന് തീ ഉണ്ടായി ശക്തമായ കാറ്റില്‍ മറ്റ് വാഹനങ്ങളിലേക്ക് പടര്‍ന്നതാകാമെന്നാണ് നിഗമനം. 77 കാറുകള്‍ തീ പടരുന്ന ഇടത്തുനിന്നും നീക്കം ചെയ്തു. കത്തി നശിച്ച കാറുകളുടെ ഇന്‍ഷ്വറന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്കായി പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചതായും അധികൃതര്‍ മന്ത്രിയെ അറിയിച്ചു.