ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Posted on: February 24, 2019 2:42 pm | Last updated: February 24, 2019 at 5:31 pm

പനാജി: പനാജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലുള്ള അദ്ദേഹത്തിനെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും എന്ന് ആശുപത്രി വിടാനാകുമെന്നതില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.