Connect with us

Ongoing News

തലസ്ഥാന നഗരിയില്‍ പുതിയ ചരിത്രം രചിച്ച് വിദ്യാര്‍ഥി റാലി

Published

|

Last Updated

ഡല്‍ഹിയില്‍ ദേശീയ സമ്മേളനത്തിന്റെ സമാപനത്തിനു മുന്നോടിയായി നടന്ന വിദ്യാര്‍ഥി റാലി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ പുതുചരിത്രം രചിച്ച് എസ്എസ്എഫ് റാലി. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ആയിരങ്ങള്‍ അണിനിരന്ന വിദ്യാര്‍ഥി റാലി രാംലീല മൈദാനിയിലേക്ക് നടന്നു നീങ്ങിയപ്പോള്‍ വിദ്യാര്‍ഥി വിപ്ലവത്തിന്റെ പുതിയൊരധ്യായത്തിന് രാജ്യസിരാകേന്ദ്രം സാക്ഷ്യം വഹിച്ചു. ഡല്‍ഹിക്ക് നവ്യാനുഭവമായി ത്രിവര്‍ണ പതാക വഹിച്ചുള്ള സുന്നി വിദ്യാര്‍ഥി സംഘത്തിന്റെ റാലി നവമുന്നേറ്റത്തിന്റെ പുത്തന്‍ പ്രതീക്ഷയിലേക്കു കൂടിയാണ് ചുവടുവെച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ് എസ് എഫ് ദേശീയ നേതൃത്വത്തിന്റെ കീഴില്‍ മഹാത്മാ ഗാന്ധിയുടെ ആത്മാവുറങ്ങുന്ന രാജ്ഘട്ടില്‍ നിന്ന് ഒമ്പത് മണിയോടെയാണ് റാലി ആരംഭിച്ചത്. സമാപന സമ്മേളന നഗരിയായ രാം ലീലയിലേക്ക് നീങ്ങിയ റാലിയില്‍ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്നു. രാവിലെ ഏഴുമണിക്ക് ന്യൂഡല്‍ഹിയിലെ ആംഗ്ലോ -അറബിക്ക് സ്‌കൂളില്‍ നടക്കുന്ന സംഘടനാ കൗണ്‍സിലിന് ശേഷമാണ് മാര്‍ച്ച് ആരംഭിച്ചത്.

---- facebook comment plugin here -----

Latest