പുതുചരിത്രം പിറക്കും; ഡല്‍ഹിയില്‍ എസ് എസ് എഫ് റാലി ഇന്ന്

Posted on: February 24, 2019 7:33 am | Last updated: February 24, 2019 at 8:58 am

ന്യൂഡല്‍ഹി: ദേശീയ തലത്തിലെ പുതിയ പ്രതീക്ഷകളുമായി സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം ഇന്ന് രാം ലീലിയിലേക്ക് മാര്‍ച്ച് ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എസ് എസ് എഫ് ദേശീയ നേതൃത്വത്തിന്റെ കീഴില്‍ മഹാത്മാ ഗാന്ധിയുടെ ആത്മാവുറങ്ങുന്ന രാജ്ഘട്ടില്‍ നിന്ന് രാം ലീലയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് ന്യൂഡല്‍ഹിയിലെ ആംഗ്ലോ -അറബിക്ക് സ്‌കൂളില്‍ നടക്കുന്ന സംഘടനാ കൗണ്‍സിലിന് ശേഷം ഒമ്പത് മണിക്കാണ് മാര്‍ച്ച് ആരംഭിക്കുക. ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.