അടിയന്തര പരോളിലിറങ്ങിയ ടിപി വധക്കേസ് പ്രതി ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: February 23, 2019 9:57 pm | Last updated: February 23, 2019 at 9:57 pm

കണ്ണൂര്‍: അടിയന്തര പരോളിലിറങ്ങിയ ടിപി ചേന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ
ദൃശ്യങ്ങള്‍ പുറത്ത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും 45 ദിവസത്തെ അടിയന്തിര പരോളില്‍ പുറത്തിറങ്ങിയ ശേഷമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി പാര്‍ട്ടി പരിപാടികളിലും സജീവമാണ്. നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടിക്കാര്‍ക്കൊക്കെ ഷാഫി നില്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.