എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

Posted on: February 23, 2019 5:32 pm | Last updated: February 23, 2019 at 11:01 pm


മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപിടുത്തം തുടരുന്നു. ഉച്ചയോടെയായിരുന്നു തീപ്പിടിച്ചത്.
മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍എന്‍ജിനുകള്‍ സ്ഥലത്ത് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

പൊട്ടിത്തെറി സാധ്യതയുള്ളതിനാല്‍ പരിസരവാസികളോട് അകന്നു നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിസരത്തെ വീടുകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ്. ഗോഡൗണിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആദ്യം തീകണ്ടത്. ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച പെയിന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കും തീപിടിക്കാന്‍ സാധ്യതയുണ്ട്. സമീപത്തുണ്ടായ വാഹനങ്ങള്‍ക്കും തീപിടിച്ചു.