കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക് അറസ്റ്റില്‍

Posted on: February 23, 2019 11:22 am | Last updated: February 23, 2019 at 1:56 pm

ശ്രീനഗര്‍: വിഘടനവാദി നേതാവ് യാസിന്‍ മാലിക് അറസ്റ്റില്‍. പുല്‍വാമ ഭീകരാക്രണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവായ യാസിന്‍ മാലികിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ശ്രീനഗില്‍ നിന്നാണ് മാലികിനെ കസ്റ്റഡിയിലെടുത്തത്.

മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു.