കലാശത്തില്‍ കളി മറന്ന് ഹീറോസ്; പ്രോ വോളി കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സിന്

Posted on: February 22, 2019 9:51 pm | Last updated: February 23, 2019 at 9:38 am

ചെന്നൈ: കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് കീഴടക്കി ചെന്നൈ സ്പാര്‍ട്ടന്‍സ് പ്രോ വോളി കിരീടം സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫൈനലില്‍ അത് ആവര്‍ത്തിക്കുന്നതില്‍ ഹീറോസ് പരാജയപ്പെട്ടു. ആദ്യത്തെ മൂന്നു സെറ്റുകളില്‍ തന്നെ ഹീറോസിനെ കീഴടക്കാന്‍ ചെന്നൈക്കായി. സ്‌കോര്‍: 15-11, 15-12, 16-14.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കാലിക്കറ്റ് കലാശക്കളിക്കെത്തിയത്. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരത്തില്‍ തോറ്റ ടീമാണ് ചെന്നൈ. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് ഹീറോസ് വിജയിക്കുകയും ചെയ്തിരുന്നു.