വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു

Posted on: February 22, 2019 5:54 pm | Last updated: February 22, 2019 at 8:34 pm

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളില്‍ അധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലാണ് സംഭവം.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കനായി രമ്യ വളരെ നേരത്തെ ക്ലാസ് മുറിയിലെത്തിയിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസിലെത്തിയിരുന്നില്ല. വിവാഹാഭ്യര്‍ഥന നിരസിച്ചതാവും കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കോളേജ് പഠനകാലം മുതര്‍ രാജശേഖറിന് രമ്യയെ അറിയാം. ആറ് മാസം മുമ്പ് മകളെ വിവാഹം ചെയ്ത് തരണമെന്നാവശ്യപ്പെട്ട് രമ്യയുടെ മാതാപിതാക്കളെ കണ്ടിരുന്നു.