മുഖംമിനുക്കിയ ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍

Posted on: February 22, 2019 5:06 pm | Last updated: February 22, 2019 at 5:06 pm
SHARE

ന്യൂഡല്‍ഹി: ഫോഡിന്റെ എസ് യു വിയായ എന്‍ഡവറിന്റെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറക്കി. 2016ല്‍ ഇറക്കിയ ന്യൂജനറേഷന്‍ എന്‍ഡവറിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മുഖം മിനുക്കിയെത്തിയ എന്‍ഡവറിന് 28.19 ലക്ഷം രൂപ മുതല്‍ 32.97 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

പുറമെ നിന്ന് കണ്ടാന്‍ കൂടുതല്‍ കരുത്തനാണെന്ന് തോന്നും വിധത്തിലാണ് പുതിയ എന്‍ഡവറിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വലിയ ബംപര്‍ വാഹനത്തിന് ഗമ കൂട്ടുന്നുണ്ട്. മുന്നിലെയും പിന്നിലെയും ബംപറുകളോട് ചേര്‍ന്നുള്ള സ്‌കിഡ് പ്ലേറ്റ് കാറിന്റെ അടിഭാഗത്തിന് സംരക്ഷണം നല്‍കുന്നു. 18 ഇഞ്ച് അലോയ് ആണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here