കശ്മീര്‍ പോസ്റ്റര്‍: മലപ്പുറത്ത് കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: February 22, 2019 2:16 pm | Last updated: February 22, 2019 at 4:35 pm

മലപ്പുറം: രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ കോളജില്‍ പോസ്റ്ററുകള്‍ പതിച്ചെന്ന പ്രിന്‍സിപ്പലിന്റെ പരാതിയില്‍ വിദ്യാര്‍ഥികളെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

മലപ്പുറം ഗവ.കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ്.ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും