നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; പിടിച്ചെടുത്തത് മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണ്ണം

Posted on: February 22, 2019 9:48 am | Last updated: February 22, 2019 at 2:46 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരുകോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. മൂന്ന് കേസുകളിലായാണ് എയര്‍ കസ്റ്റംസ് ഇത്രയം സ്വര്‍ണം പിടികൂടിയത്. ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടരക്കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്.

അബൂദബിയില്‍നിന്നും ഇത്തിഹാദ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയില്‍നിന്നും ഒരു കിലോ സ്വര്‍ണ്ണവും പിടികൂടി. പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. തൊടുപുഴ സ്വദേശിയില്‍നിന്നും കാല്‍ കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു. മൊത്തം മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തിരിക്കുന്നത്.