Connect with us

National

ആശ്വാസ വാക്കുകളുമായി പ്രിയങ്കയും രാഹുലും ജവാന്‍മാരുടെ വീടുകളില്‍

Published

|

Last Updated

ലക്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും പുല്‍വാമ ആക്രണത്തില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്‍മാരുടെ വീട് സന്ദര്‍ശിച്ച് സമാശ്വാസം പകര്‍ന്നു. വീരമൃത്യു വരിച്ച അമിത് കുമാര്‍ കോരിയുടെ വീട്ടിലാണ് രാഹുലും പ്രിയങ്കയും ആദ്യമെത്തിയത്. യു പിയിലെ ശാംലി ഗ്രാമത്തിലാണ് അമിത് കുമാറിന്റെ വീട്. തുടര്‍ന്ന് ബനാത് ഗ്രാമത്തിലെ പ്രദീപ് കുമാറിന്റെ വീട്ടിലുമെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പടിഞ്ഞാറന്‍ യു പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനൊപ്പമുണ്ടായിരുന്നു.

തന്റെ പിതാവും മറ്റൊരു നിലയില്‍ ഇതേ വിധിയാണ് അനുഭവിച്ചതെന്ന് രാജീവ് ഗാന്ധിയെ പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. അതുകൊണ്ട് നിങ്ങളുടെ വേദനയും കണ്ണീരും എനിക്ക് മനസ്സിലാകും. ഞാന്‍ അനുഭവിച്ചതാണത്. പുല്‍വാമയില്‍ ആക്രമിക്കപ്പെട്ടത് രാജ്യത്തിന്റെ ആത്മാവാണ്. ഈ രാജ്യത്തെ പിന്നോട്ടടിപ്പിക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. ഇത് ഒറ്റക്കെട്ടായ രാജ്യമാണ്. ഇത് എല്ലാവരുടെയും രാജ്യമാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെ രാജ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest