Gulf
രണ്ടു വര്‍ഷത്തിനകം സഊദി ഇന്ത്യയില്‍ 100 ബില്ല്യന്‍ ഡോളര്‍ മുതല്‍ മുടക്കും

ദമ്മാം:രണ്ട്് വര്‍ഷത്തിനകം സൗദി അറേബ്യ ഇന്ത്യയില്‍ 100 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആയിരകണക്കിനു വര്‍ഷത്തെ ബന്ധമാണ് അറബ് രാജ്യങ്ങളും ഇന്ത്യമായുള്ളത്. ഇന്നു കാണുന്ന സൗദി അറേബ്യ കെട്ടി പടുക്കുന്നതില്‍ ഇന്ത്യന്‍ സമുഹം വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യന്‍ തൊഴിലാളികളും കമ്പനികളും അവരുടെ ബുദ്ധിയും കഴിവും സൗദിക്കു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്്. ഇരു രാജ്യങ്ങളുമായി സഹകരിച്ചു പ്രവര്ത്തിക്കുന്നതില്‍ വലിയ സാധ്യതയാണുള്ളത്. വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യങ്ങളിലെത്തുന്നതിനു വേണ്ടി ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രത്യേക പദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്.
2016ല്‍ മോദി സൗദി സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നു 2017ലും 2018ലും പെട്രോള്‍ കെമിക്കല്‍ മേഖലയിലും മറ്റു വലിയ നിക്ഷേപങ്ങളാണ് ഇന്ത്യ നടത്തിയത്. വിഷന്‍ 2030 ലക്ഷ്യം നേടുന്നതിനു വേണ്ടി ഇന്ത്യ കൂടുതല്‍ തൊഴിലാളികളെ തങ്ങള്‍ക്കായി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സൗരോര്‍ജ്ജ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു ഇരു രാജ്യങ്ങളും ഇന്നു കരാറില്‍ ഒപ്പു വെച്ചു.നിയോം, ചെങ്കടല്‍, പാര്‍പിട നിര്‍മാണം, അല്‍ഖദിയ്യ തുടങ്ങിയ സൗദിയ തുടങ്ങിയ വിവിധ പദ്ദതികളുടെ ലക്ഷ്യ പുര്‍ത്തീകരണത്തിനു തങ്ങളുടെ സഹകരണമുണ്ടാവുമെന്ന് പ്രധനമന്ത്രി കിരീടവകാശിക്കു ഉറപ്പ് നല്‍കി.ടെലി കമ്മുണിക്കേഷന്‍ ഇന്‍ഫര്‍ മേഷന്‍ മേഖലകളില്‍ സഹകരിച്ചു പ്രവര്ത്തിക്കുന്നതോടപ്പം സൗദി യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കാനും ഇന്നു ധാരണ പത്രത്തില്‍ ഒപ്പു വെച്ചു.ഇന്ത്യയിലെ വന്‍കിട കമ്പനിമേധാവികളും ഉടമകളും കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തി.സൗദി വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചു.കിരീടവകാശിയുടെ സന്ദര്‍ശനം കൂടുതല്‍ വിദഗ്ദരായ ഇന്ത്യക്കാര്‍ക്കു തൊഴില്‍ സാധ്യതകള്‍ക്കു പ്രതീക്ഷ പകരുന്നതാണ്.