തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് -ഡിഎംകെ സഖ്യം; പത്ത് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

Posted on: February 20, 2019 10:08 pm | Last updated: February 24, 2019 at 5:06 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സ്റ്റാലിന്‍ ഡിഎംകെ സഖ്യത്തിന് ധാരണ. അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യ പ്രഖ്യാപിച്ചതിന് പിറകെയാണിത്. പുതുച്ചേരിയില്‍ ഉള്‍പ്പെടെ പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഡിഎംകെ 20മുതല്‍ 25വരെ സീറ്റുകളില്‍ മത്സരിക്കും. മറ്റ് സീറ്റുകളില്‍ ചെറുകക്ഷികളും മത്സരിക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച ധാരണയായത്. 2014ല്‍ കോണ്‍ഗ്രസിനും ഡിഎംകെക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. അന്ന് 39 സീറ്റുകളില്‍ 37 സീറ്റും ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാണെന്നാണ് കോണ്‍ഗ്രസും ഡിഎംകെയും കരുതുന്നത്.