രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എക്കാലവും ഇടതുമുന്നണി എതിര്: കാനം

Posted on: February 20, 2019 8:49 pm | Last updated: February 20, 2019 at 10:37 pm

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്‍ഡിഎഫ് ഒരു കാലത്തും ഇടതുമുന്നണി അംഗീകരിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാസര്‍കോട്ടെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎമ്മുകാരനെ പുറത്താക്കിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖല കേരള സംരക്ഷണ യാത്രയോടനുബന്ധിച്ച് കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം.

വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നരേന്ദ്രമോദിയുടെയും ബിജെപിയുടേയും വര്‍ഗീയതക്കെതിരെ എതിര്‍പ്പുയരുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസിന് നിറംമാറ്റമുണ്ടെന്ന് ശബരിമല വിഷയം തെളിയിച്ചു. വരുന്ന തെരഞ്ഞെടപ്പില്‍ 2004 ആവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ജനങ്ങളുടെ സര്‍വേയാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പെന്നും കാനം പറഞ്ഞു.