പെരിയ ഇരട്ടക്കൊല: പ്രതി പീതാംബരനെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: February 20, 2019 6:14 pm | Last updated: February 20, 2019 at 8:39 pm

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതി എ പീതാംബരനെ കാഞ്ഞങ്ങാട് കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും കൂടുതല്‍ പ്രതികളുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൊലക്കുപയോഗിച്ച വാളും ഇരുമ്പുദണ്ഡുകളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക സംഭവം നടന്ന കല്ല്യോട്ട് എത്തിച്ചാണ് പ്രതിയില്‍ നിന്ന് പോലീസ് തെളിവെടുത്തത്. പ്രതിയെ പിന്നീട് വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇതിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.