കശ്മീരില്‍ നിന്ന് സൈന്യത്തിലേക്ക് അപേക്ഷിച്ചത് 2500 യുവാക്കള്‍; ഒഴിവ് 111

Posted on: February 20, 2019 12:05 am | Last updated: February 20, 2019 at 10:57 am

ശ്രീനഗര്‍: ദേശത്തെ സേവിക്കാന്‍ തയാറായി സൈന്യത്തിലേക്ക് അപേക്ഷിച്ചത് കശ്മീരി സ്വദേശികളായ 2500 യുവാക്കള്‍. സേനയിലെ 111 ഒഴിവിലേക്കാണ് ഇത്രയും പേര്‍ അപേക്ഷിച്ചത്. ബാരാമുള്ളയിലെ റിക്രൂട്ടിംഗ് ക്യാമ്പിലേക്കാണ് ദേശഭക്തി തെളിയിച്ച് യുവാക്കളെത്തിയത്. ജമ്മു കശ്മീരില്‍ ഇത്രയേറെ പേര്‍ സൈന്യത്തില്‍ ചേരാന്‍ എത്തുന്നത് ഇതാദ്യമായാണ്.

കുടുംബം പുലര്‍ത്താനും രാഷ്ട്രസേവനത്തിനുമായി അവസരം ഉപയോഗിക്കാനാണ് തീരുമാനമെന്നും സൈന്യത്തിലേക്ക് കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ക്യാമ്പിലെത്തിയവര്‍ ആവശ്യപ്പെട്ടു.