Connect with us

Gulf

ടോട്ടല്‍ ഓയില്‍ കമ്പനിയും അറാംകോയും റീട്ടെയില്‍ എണ്ണ വ്യാപാര രംഗത്തേക്ക്

Published

|

Last Updated

റിയാദ് : ഫ്രഞ്ച് ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടലും ,സഊദി എണ്ണകമ്പനിയായ അറാംകോയും സഊദിയിലെ റീട്ടെയില്‍ എണ്ണ വ്യാപാര രംഗത്തേക്ക് .റീട്ടെയില്‍ എണ്ണ മേഖലയിലാണ് തുല്യ പങ്കാളിത്തതോടെയുള്ള കമ്പനിയായി പ്രവര്‍ത്തിക്കുക, ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു .റീട്ടെയില്‍ ഇന്ധന മേഖലയില്‍ അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ ടോട്ടല്‍ കമ്പനി ഒരു ബില്ല്യന്‍ ഡോളര്‍ മുതല്‍ മുടക്കും .

2021 ലാണ് പദ്ധതി പൂര്‍ത്തിയാവുക .സഊദിയില്‍ ആഭ്യന്തര റീട്ടെയില്‍ ശൃംഖലയില്‍ നിക്ഷേപം നടത്തുന്ന ആദ്യ അന്താരാഷ്ട്രകമ്പനിയാണ് ടോട്ടല്‍. എണ്ണ, പ്രകൃതിവാതകം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ ടോട്ടല്‍ കമ്പനിയുടെ പ്രവര്‍ത്തങ്ങള്‍ നിലവില്‍ 130 രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ട് .നിലവില്‍ അല്‍തസ്‌ലിഹാത്ത് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പെട്രോള്‍ പമ്പുകള്‍ ഏറ്റെടുത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതിയ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കും,രാജ്യത്ത് കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഇന്ധന വിതരണ ശൃംഖല സ്ഥാപിക്കാന്‍ സഹായിക്കുന്നതായിരിക്കും ഇതെന്ന് സഊദി അറാംകോ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ജുദൈമി പറഞ്ഞു

Latest