രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 പേര്‍ മരിച്ചു; വധുവടക്കം 15 പേര്‍ക്ക് പരുക്ക്

Posted on: February 19, 2019 10:37 am | Last updated: February 19, 2019 at 12:41 pm

പ്രതാപ്ഗഡ്: രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. വധുവടക്കം 15 പേര്‍ക്ക് പരുക്കേറ്റു. പ്രതാപ്ഗഡ്-ജയ്പൂര്‍ ദേശീയപാതയിലെ അംബാവാലിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.

വിവാഹത്തോടനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്തു റോഡരികിലൂടെ നടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.