കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: പോലീസ് പ്രതികള്‍ക്ക് ഒളിവില്‍ പോവാനുള്ള സാഹചര്യമൊരുക്കി-മുല്ലപ്പള്ളി

Posted on: February 19, 2019 10:26 am | Last updated: February 19, 2019 at 11:28 am

കൊച്ചി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഡമ്മി പ്രതികളെയല്ല പോലീസ് ഹാജരാക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസും സിപിഎമ്മും സര്‍ക്കാറും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുല്ലപ്പള്ളി ആരോപിച്ചു.

പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം പോലീസ് ഒരുക്കി. പ്രതികളെല്ലാം കര്‍ണാടകയിലേക്ക് കടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് 20ന് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.