ആ വെടിക്കെട്ട് ലോകകപ്പിനു ശേഷം കാണാനാകില്ല; ഏകദിനത്തില്‍ ഗുഡ്‌ബൈക്കൊരുങ്ങി ഗെയ്ല്‍

Posted on: February 18, 2019 11:56 am | Last updated: February 18, 2019 at 11:56 am

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. വരുന്ന ലോകകപ്പിനു ശേഷം ഗെയ്ല്‍ അന്താരരാഷ്ട്ര തലത്തില്‍ ഏകദിനത്തോട് ഗുഡ്‌ബൈ പറയുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലോകകപ്പിനുള്ള ദേശീയ ടീമില്‍ താന്‍ ഉള്‍പ്പെടുകയാണെങ്കില്‍ അതായിരിക്കും തന്റെ അവസാന ഏകദിന ടൂര്‍ണമെന്റായിരിക്കുമെന്നാണ് ഗെയ്ല്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൂറ്റനടികളിലൂടെ ഗാലറിയെ ത്രസിപ്പിക്കുന്ന 39കാരനായ ഗെയ്ല്‍ 284 ഏകദിനങ്ങളില്‍ നിന്നായി 9,727 റണ്‍സ് നേടിയിട്ടുണ്ട്. 23 സെഞ്ച്വറികളും 49 അര്‍ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. 36.98 ആണ് ശരാശരി. 165 വിക്കറ്റുകളും ഓഫ് സ്പിന്നര്‍ കൂടിയായ ഈ താരം കൊയ്തിട്ടുണ്ട്.