ശബരിമല അയോധ്യപോലെ പ്രധാനമെന്ന് യോഗി ആദിത്യനാഥ്

Posted on: February 14, 2019 6:28 pm | Last updated: February 15, 2019 at 9:29 am

പത്തനംതിട്ട: ശബരിമല വിഷയം കത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍. ശബരിമല അയോധ്യ പോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി മണ്ഡലം നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും അയ്യപ്പന്റെ ജന്മഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും യോഗി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ബിജെപി ക്ലസ്റ്റര്‍ യോഗങ്ങളില്‍ പങ്കെടുക്കാനാണ് യോഗി കേരളത്തിലെത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗമാണ് പത്തനംതിട്ടയില്‍ ചേര്‍ന്നത്.