പുതിയ റെയില്‍ നിക്ഷേപ പദ്ധതിയുമായി സഊദി; പദ്ധതി ജോര്‍ദാനിലെ അഖബ മുതല്‍ ചെങ്കടല്‍ തീരം വരെ

Posted on: February 14, 2019 12:35 pm | Last updated: February 14, 2019 at 12:35 pm

റിയാദ്: ജോര്‍ദാനില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികളുമായി സഊദി അറേബ്യ. ജോര്‍ദാനിലെ അഖബ മുതല്‍ ചെങ്കടല്‍ തീരം വരെയുള്ള റെയില്‍വേയുടെ വികസനവും നടത്തിപ്പും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അയല്‍ രാജ്യമായ ജോര്‍ദാനെ സഹായിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഒപ്പ് വെച്ചു.

195 കിലോമീറ്റര്‍ നീളമാണ് പുതിയ റയില്‍വേ പദ്ധതി. ഇതിനായി ഏഴുന്നൂറ്റി അഞ്ച് മില്യണ്‍ ഡോളറാണ് സഊദി നിക്ഷേപിക്കുന്നത്. പ്രധാന തുറമുഖമായ മആനിനെ ബന്ധിപ്പിച്ചിട്ടുളളതാണ് പുതിയ പാത. കയറ്റുമതി വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വാണിജ്യ ഗതാഗത്തിനും റയില്‍വേ നിക്ഷേപം കൂടുതല്‍ പ്രയോജനപ്പെടും.